2011, ജനുവരി 6, വ്യാഴാഴ്‌ച

നമ്മുടെ ഖുര്‍ആന്‍ വായന (പരായണം) കര്യക്ഷ്മമാകുന്നുണ്ടോ?

ഇന്ന് നാം പത്രം വായിച്ചു എന്ന് പറയുമ്പോള്‍ അതില്‍ എഴുതിയ കാര്യങ്ങള്‍ മനസ്സിലകതെയുള്ള ഒരു വായന ആയിരിക്കുകയില്ലല്ലോ അതുകൊണ്ടുദേശം. മറിച്ച് അതില്‍ ലോകത്ത്നടന്ന അപകടങ്ങളും ദുരന്ദങ്ങളും അറിയുമ്പോള്‍ നമ്മില്‍ നെട്ടലുണ്ടാകുന്നു. വിജയെത്തെ കുറിച്ചും നേട്ടത്തെ പറ്റിയും അറിയുമ്പോള്‍ സന്തോഷമുണ്ടാകുന്നു. പുതിയ അവസരങ്ങളും ഓഫറുകളും കേള്‍കുമ്പോള്‍ അത് നേടാന്‍ നമ്മുടെ മനസ്സുകള്‍ വെമ്പല്‍ കൊള്ളുന്നു. അപകട മുന്നറിയിപ്പുകളും പകര്‍ച്ച വ്യാധികലെക്കുരിച്ചരിയുമ്പോള്‍ നാമം പെട്ടന്ന് തന്നെ പ്രതിരോധ നടപടികളെടുക്കുന്നു. അല്‍പനേരം പത്രം വായിച്ചപ്പോളാണ് ഈ മാറ്റെമത്രെയും നമ്മിലുണ്ടയ്ത്. എന്നാല്‍ ഖുര്‍ആനും ഇതുപോലെ നമ്മുടെ രക്ഷിതാവില്‍ നിന്നുള്ള വാര്‍ത്തകളും വര്‍ത്തമാനവുമാണെന്ന് മനസ്സിലക്കുന്നവര്‍ നമ്മില്‍ എത്രപേരുണ്ട്? അങ്ങിനെ മനസ്സിലകിയിരുന്നെങ്കില്‍ അതു ദിവസവും പാരായണം ചെയ്യുഎമ്പോഴും കേള്കുമ്പോലും നമ്മില്‍ അതിന്റെ പ്രതികരണം കാണാമായിരുന്നു. അതു വയിക്കുമ്പോള്‍ കബറിനെക്കുറിച്ചും മഹ്ഷരയെക്കുരിച്ചും നരകത്തെക്കുരിച്ചും അവയുടെ ഭയാനകതെയെക്കുറിച്ചും കാണുമ്പോള്‍ അവര്‍കു നെട്ടലുണ്ടാകും. സ്വര്‍ഗത്തെക്കുറിച്ചും അതിലെ വിഭവങ്ങളെക്കുറിച്ചും അറിയുമ്പോള്‍ സന്തോഷം കൊണ്ട് മനസ്സ് കുളിരണിയും. ഏറ്റവും നല്ല സൊഭാവവും ആചാരാനുഷ്ടാനങ്ങളും വിവരിക്കുന്നതുകാണുമ്പോള്‍ എത്രയും പെട്ടന്ന് തന്നെ പകര്‍ത്താന്‍ ശ്രമിക്കും. അപകത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും മുന്നറിയിപ്പ് കാണേണ്ട താമസം നാം പ്രതിരോധ നടപടി സ്വീകരിക്കും.
അങ്ങിനെ പറയണം ചെയ്യുന്നവരിലുണ്ടാകുന്ന പ്രതികരണം ഖുര്‍ആന്‍ പറയുന്നത് കാണുക:

അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.( അല്‍ അന്‍ഫാല്‍: 2 ) ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല. (അസ്സുമര്‍: 23 )പറയുക: നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതിനു മുമ്പെ ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ചുകേള്‍ക്കുമ്പോള്‍ മുഖം കുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്. അവര്‍ പറയും: ഞങ്ങളുടെ നാഥന്‍ എത്ര പരിശുദ്ധന്‍! ഞങ്ങളുടെ നാഥന്റെ വാഗ്ദാനം നിറവേറ്റപ്പെടുന്നതു തന്നെ. അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്ന. (അല്‍ ഇസ്റാ: 107 -109 )ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.  (മറിയം:58 )സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ. (അല്‍ മായിദ:83 )
നമ്മുടെ വചനങ്ങള്‍ വഴി ഉദ്ബോധനം നല്‍കിയാല്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരുംമാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല. പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും. (സജദ: 15 -16 )

2 അഭിപ്രായങ്ങൾ:

  1. വളരെ നല്ല പോസ്റ്റ്.
    ഒരു വിശ്വാസിക്ക് മന:ശാന്തി ഏകുന്ന ലേഖനം.

    മറുപടിഇല്ലാതാക്കൂ
  2. well done!
    sajcha....it gives a pain to my heart,
    Bcos...nwadays nt giving much seriousness 4 Quran reading!!!!!!
    Yes...Ur article s very useful 2 TODAYs MUSLIMS...ia
    my heartly wishes...

    മറുപടിഇല്ലാതാക്കൂ