2011, ജനുവരി 17, തിങ്കളാഴ്‌ച

അനശ്വരവും സുഖകരവുമായ ജീവിതം നേടിയെടുക്കാനുള്ള സുവര്‍ണവസരം!!

"സഹോദര എങ്ങോട്ടാ പോകുന്നത്? മുന്നോട്ട്! എവിടെന്നാ വരുന്നത്? രണ്ടടി പിന്നോട്ട് നിന്ന്‍!!" ഇങ്ങിനെ ലക്ഷ്യമറിയാതെ ജിവിച്ചു മരിക്കുന്നവര്‍ കുറവായിരിക്കും. പക്ഷെ അറിയാമായിരുന്നിട്ടും അലക്ഷ്യമായി ജീവിക്കുന്നവരാണ് നമ്മിലധികപേരും. ലക്ഷ്യമെന്താണ് എന്ന് പ്രവാസികള്‍ക്ക് പെട്ടന്ന് മനസ്സിലാകും. അവര്‍ നാട്ടില്‍ നിന്ന്‍ വരുമ്പോള്‍ അവര്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നേടുന്നതിനു വേണ്ടിയാണവര്‍  എല്ലാം ത്യജിച്ചത് . നിശ്ചിത കാലത്തിനുള്ളില്‍ ചിലോതൊക്കെ നേടണം. എന്നിട്ട് വേണം കുടുംബത്തോടൊപ്പം സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍. സ്വപ്ന വീട്, ഇഷ്ട വണ്ടി, അങ്ങിനെയങ്ങിനെ ഒരുപാട് സ്വെപ്നങ്ങള്‍. അങ്ങിനെ ഇവിടെ കഷ്ടപെടുമ്പോള്‍; ഓരോ ചില്ലിക്കാശ് നേടുന്നതും  ചിലവാക്കുന്നതും ആ  ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇവിടെത്തെ കഷ്ടപ്പാടുകള്‍ അവര്‍ കാര്യമാകാറില്ല. പക്ഷെ അതൊക്കെ നേടാന്‍ പറ്റുന്നോ? പറ്റിയാല്‍ തന്നെ എത്രകാലം എന്നത് നമുക്കുറപ്പില്ല. ഇതിനു വിപരീതമായി ഇവിടത്തെ സുഖസൌഗര്യങ്ങളില്‍  മുഴുകി; നേടുന്നതൊക്കെ ചിലവഴിച്ച് നാടിനേയും വീടിനേയും ബന്ദുക്കളെയും വിസ്മരിക്കുന്നവരെ നാം വിഡിയെന്നും തെമ്മാടിയെന്നും വിളിച്ചു പരിഹസിക്കും.
നിര്‍ഭാഗ്യവശാല്‍, ഇതൊക്കെ അറിയാവുന്ന മനുഷ്യന്‍; മനുഷ്യനെന്ന നിലയിലുള്ള അവന്‍റെ ലക്ഷ്യം അവന്‍ വിസ്മരിക്കുകയാണ്. അവനെ സ്ര്ഷിടിച്ച നാഥന്‍ മനുഷ്യനുള്ള ലക്ഷ്യ സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. അതാണ് പരലോകം. അനശ്വരമായ  അവിടെത്തെ സുഖ ദുഃഖങ്ങള്‍ ഇവിടെത്തെ പ്രവര്‍ത്തനത്തിന്റെ അനന്തര ഫലമാണ്‌. അങ്ങിനെയാകുമ്പോള്‍ ഈ ഭുമിയില്‍ നാം പ്രവാസിയാണ്. ഇവിടെത്തെ ഓരോ നേട്ട കോട്ടങ്ങളും അവിടെ നോക്കിയാണ് നിര്‍ണയിക്കുന്നത്. നമ്മുടെ ഓരോ അനക്കവും അടക്കവും അവിടെ എങ്ങിനെയാണെന്ന് ചിന്തിച്ചായിരിക്കും. അങ്ങിനെയാകുമ്പോള്‍ ഈ ലോകത്തെ വഴിയോര കാഴ്ചയില്‍ നമുക്ക് മുഴുകാന്‍ കഴിയില്ല. ഇവിടെത്തെ സുഖഭോഗങ്ങളില്‍  ലയിക്കില്ലനും കഴിയില്ല. ഇവിടത്തെ സ്ഥാനമാനങ്ങളും ബഹുമതിയും കൊതിക്കില്ല. ഇവിടെത്തെ ആഡംബര ജീവിതത്തില്‍ മതിമറക്കില്ല. ഈ തരത്തില്‍ ചിന്തിച്ചു ജീവിക്കുന്നവര്‍ അവരറിയാതെ തന്നെ നന്നായിത്തീരും. അത് കൊണ്ടാണ് കൂടുതല്‍ കാര്യങ്ങലറിയാതെ തന്നെ സ്വര്‍ഗത്തില്‍ എത്താനുള്ള കുറുക്കു വഴി തേടിയ സ്വഹാബിയോട് ഈ വചനം പ്രവാചകന്‍ ഓതിക്കൊടുതത്തത് "അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും.അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും" ഇത് കേട്ട് ആവര്തിച്ചാവര്തിച്ചു ഉരവിട്ട് നടന്നു നീങ്ങിയ സ്വഹാബിയെ നോക്കി നബി പറഞു. സ്വര്‍ഗത്തിലേക്ക് നടന്നു നീങ്ങുന്ന ആളെ കാണണമെങ്കില്‍ അയാളെ നോക്കു! കാരണം ആ വചനം അയാളുടെ മന്നസ്സില്‍ തട്ടിയിട്ടുണ്ടെന്നു നബി(സ) ബോധ്യമായിരുന്നു. എങ്കില്‍ അയാളുടെ ഓരോ അണു അണുത്തൂക്കമുള്ള  ഓരോ പ്രവര്‍ത്തനവും പരലോകത്തെ നന്മക്കുവേണ്ടി മാറ്റുമെന്നത് ഉറപ്പാണ്‌. അതിനാല്‍ ഇവിടത്തെ അവരുടെ  ജീവിതം പരലോകജീവിതത്തിനാണ്. ഇവിടത്തെ ഭക്ഷണവും പാര്‍പിടവും വസ്ത്രവും മറ്റൊരു ജീവിത്തില്‍ സുഖസംബുര്‍ണമായ അവസ്ത്ക്കുവേണ്ടി പണിയെടുക്കനുള്ളതാണ്. നശ്വരമായ ഈ ജീവിതം തന്നെ ലക്ഷ്യമാക്കാന്‍ മാത്രം  വിഡ്ഢികളല്ല അവര്‍.  അതുകൊണ്ട് സഹോദരന്മാരെ! മനസ്സിലാക്കുക. ഈ ജീവിതം വ്രതാവില്‍ ജീവിച്ചു തീര്‍ക്കാനുള്ളതല്ല. മറിച്ചു അനശ്വരവും സുഖകരവുമായ ജീവിതം നേടിയെടുക്കാനുള്ള സുവര്‍ണവസര്മാണ്. അള്ളാഹു നമ്മെ അത്തരക്കാരില്‍ ഉള്‍പ്പെടുതട്ടെ  (ആമീന്‍)

5 അഭിപ്രായങ്ങൾ:

  1. നല്ല പോസ്റ്റ്.
    തുടരുക.
    ഭാവുകങ്ങള്‍..
    ആശംസകള്‍..

    പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. അനിവാര്യമായ ഓര്‍മ്മപ്പെടുത്തല്‍
    കൂടുതല്‍ പേരിലേക്കെത്തിക്കുക
    ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  3. ആശയവും ഭാഷയും നന്നായിട്ടുണ്ട്. ബ്ലോഗെഴുത്ത് തുടരുമല്ലോ. ആശംസകളോടെ...
    mujeebulla k.v.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2011, ജനുവരി 18 11:52 AM

    മനുഷ്യന്റെ പരീക്ഷണഘട്ടമായ ഐഹികജീവിതം അവൻ എങ്ങിനെ ജീവിക്കുന്നുവോ അതിന്റെ പ്രതിഫലം നാളെ മരണാനന്തരം അവന് അള്ളാഹുനൽകുക തന്നെ ചെയ്യും.തന്റെ ശാ‍ശ്വതമായ ജീവിതം ഇതല്ലെന്നറിഞ്ഞിട്ടുകൂടി അവൻ ഈ ലോകത്തേക്ക് വേണ്ടതും വേണ്ടതിലധികവും വാരികൂട്ടാൻ ധൃതിപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്നു.അവനെ വഴിപിഴപ്പിക്കാൻ മനുഷ്യനെ കീഴ്പ്പെടണമെന്ന അള്ളാഹുവിന്റെ കൽ‌പ്പന ധിക്കരിച്ചു തള്ളിയ ,മനുഷ്യന്റെ പുരോഗതിയിലും നന്മയിലും പ്കയും അസൂയയും പൂണ്ട് പ്രതികാരവികാരത്തിൽ പകച്ചു നിൽക്കുന്ന പിശാച് വിവിധങ്ങളായ മോഹന വാഗ്ദാനങ്ങളുടെ മായവലയത്തിൽ കെണിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പരലോകവിശ്വാസമോ സ്വർഗ്ഗനരകങ്ങളെ പറ്റിയുള്ള ചിന്തയോ ഇല്ലാത്തവർ ഈ ലോകത്തെ സുഖലോലുപതയിലും, ഈ ലോകത്തിന്റെ മായക്കാഴ്ചകളിലും മതിമറക്കുന്നു.അള്ളാഹുവിന്റെ ആത്മാർഥതയുള്ള അടിയാറുകൾ അവൻ നൽകിയതിൽ അവനു ഷുക്കുറോതിയും ഇല്ലാത്തവനു ഉള്ളതിൽ നിന്ന് നൽകിയും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടും ജീവിതം മുന്നോട്ട് നയിക്കുന്നു. അവന് ഈ ലോകത്തും പരലോകത്തും സമാധാനം ലഭിക്കുന്നു.അങ്ങിനെയുള്ള ദൈവദാസന്മാരിൽ അള്ളാഹുനമ്മെയും ഉൾപ്പെടുത്തട്ടെ.(ആമീൻ) ചിന്തിക്കേണ്ടുന്ന നല്ലൊരു പോസ്റ്റ് സമ്മാനിച്ചതിനു നന്ദി പറയട്ടെ ഇനിയും ഇത്തരത്തിള്ളപോസ്റ്റുകൾ എഴുതുമ്പോൾ അറിയിക്കണമെന്നു കൂടി പറഞ്ഞുകൊള്ളുന്നു ഭാവുകങ്ങൾ..

    മറുപടിഇല്ലാതാക്കൂ
  5. തുടക്കം നന്നായിട്ടുണ്ട് ഇതൊരു തുടർച്ചയാവട്ടെ...........എന്ന് ആ‍ാശംസിക്കുന്നൂ.

    മറുപടിഇല്ലാതാക്കൂ