2011, ജനുവരി 22, ശനിയാഴ്‌ച

വികാരമല്ല വിചാരവും വിവേകമാണ് നമ്മെ നയിക്കേണ്ടത്!

ഇസ്ലാം അല്ലാഹുവിന്‍റെ മതമാണ്‌, അതായത് നമ്മെയും എല്ലാവരേയും സൃഷ്ടിച്ചവന്‍റെ കാണിച്ചു തന്ന സല്‍സരണി.  അതനുസരിച്ച് ജീവിക്കാതവരെ അപ്പപ്പോള്‍  തന്നെ പിടിച്ചു ശിക്ഷിക്കാന്‍ അധികാരവും അവകാശവും ഉള്ളവനാണവന്‍ ‍ . എന്നിട്ടും അവന്‍റെ മതം കയ്യോഴിയുകയും താന്തോനികളായി ജീവിക്കുകയും ചെയ്യുന്ന എത്രപേര്‍ ഈ ലോകത്തുണ്ട്. എന്നിട്ടും സര്‍വശക്തനായ രക്ഷിതാവ് അവരെയൊന്നും എന്തുകൊണ്ട്  പിടിച്ചു ശിക്ഷിക്കുന്നില്ല? എന്തിനാണ് വീണ്ടും കൂടുതല്‍  കൂടുതല്‍ സുഖ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്? മാത്രമല്ല എത്രമാത്രം തെറ്റുകള്‍ ചെയ്താലും അവന്‍ ഖേതം പ്രകടിപ്പിക്കുകയാണങ്കില്‍ ഏതുനിമിഷവും പൊറുത്തു കൊടുക്കാന്‍ അവന്‍ തയ്യാറാണെന്ന് പല പ്രാവശ്യം  ഖുര്‍ആനിലും പ്രവചക വചനങ്ങളിലും എതേഷ്ടം കാണാം. പക്ഷെ, നമ്മില്‍ പലരുടേയും അവസ്ഥയെന്താണ്? എത്ര കുടുസ്സാണ് പലരുടേയും മനസ്സ്? നാം വിശ്വസിക്കുന്നതുപോലെയല്ല മറ്റുള്ളവരുടെ വിശ്വാസമെങ്കില്‍, നാം മനസ്സിലകിയത് പോലെയല്ല മറ്റുള്ളവര്‍ മനസ്സിലാകുന്ന്തെങ്കില്‍   അവരോടു വെറുപ്പാണ്; വിദ്വേഷമാണ്.  മാത്രമല്ല ഒരുവേള അവരെ ഉപദ്രവിക്കാനോ നശിപ്പിക്കാന്‍ തന്നെയോ മുതിരുന്നു!. സൃഷ്ടിച്ചവന്‍ കാട്ടാത്ത ഈ വെറുപ്പും വൈരാഗ്യവും എത്രമാത്രം വിഡ്ഢിത്തവും അവിവേകവുമാണ്!!  നാം മനസ്സിലാക്കിയ നന്മയും വിശ്വാസവും മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നത് നമ്മുടെ ധര്മമാണ്. നമ്മുടെ ദൌത്യമാണ്. എല്ലാത്തിനുമുപരി നമുക്കുള്ള പരീക്ഷണമാണ്.  അത് സ്നേഹത്തോടെയും സഹാനുഭൂദിയോടെയും ചെയ്താല്‍ മാത്രമേ നിറവേറ്റാന്‍ സാധിക്കുകയുള്ളൂ. മറിച്ചാണെങ്കില്‍ നാം കാരണം അവര്‍ എന്നെത്തെകുമായി സത്യത്തില്‍ നിന്ന്‍ അകലുകയും നരകത്തില്‍ പതിക്കുകയും ചെയ്യുകയാണെങ്കില്‍, അതിനു കാരണക്കാരായ നമ്മെ അള്ളാഹു സ്വര്‍ഗത്തില്‍ കടത്തുമോ എന്ന് ഒരുവേള നാം ആലോചിക്കേണ്ടതുണ്ട്. നബിയോട് പോലും അള്ളാഹു പറയുന്നത് കാണുക. "അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൌമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. .." (സൂറ: ആലു ഇമ്രാന്: 159). നമ്മുടെ ഉത്തരവാദിത്വം നന്മയിലേക് ജനങ്ങളെ ക്ഷണിക്കുക എന്നത് മാത്രമാണ്. ബാലല്കാരം പാടില്ല. അള്ളാഹു പറയുന്നത് കാണുക: "മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.. (സൂറ: അല്ബഖറ: 256),   "അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍!" (സൂറ: അല്‍അഅല: 8), "യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക..(സൂറ: അന്നഹ്ല്‍:125) ഇനി നിങ്ങള്‍ തീരുമാനിക്കുക ഈ കുറിപ്പിന്നധാരമായ താഴെ കാണുന്ന തരത്തിലുള്ള വാര്‍ത്തക്ക്  നാം കാരണമായിത്തീരമോ? അള്ളാഹു നമ്മേയും നമ്മുടെ സമൂഹത്തെ നന്നാകിതീര്കട്ടെ ! (ആമീന്) 
 
" ഐ എസ് എം സംസ്ഥാന കാംപയിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നടത്തിയ സ്നേഹസന്ദേശയാത്രക്ക് നേരെ ഉഗ്രവാദി സുന്നികളുടെ ആക്രമണം. ജില്ലയിലെ കരുവാമുഴി, തേവരുപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം നടത്തുമ്പോഴായിരുന്നു നൂറോളം വരുന്ന ഉഗ്രവാദി സംഘം ആക്രമണം നടത്തിയത്. മൈക്ക് പിടിച്ചു വാങ്ങുകയും ജീപ്പ് ആക്രമിക്കുകയും പ്രഭാഷകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‍ സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു "

2011, ജനുവരി 17, തിങ്കളാഴ്‌ച

അനശ്വരവും സുഖകരവുമായ ജീവിതം നേടിയെടുക്കാനുള്ള സുവര്‍ണവസരം!!

"സഹോദര എങ്ങോട്ടാ പോകുന്നത്? മുന്നോട്ട്! എവിടെന്നാ വരുന്നത്? രണ്ടടി പിന്നോട്ട് നിന്ന്‍!!" ഇങ്ങിനെ ലക്ഷ്യമറിയാതെ ജിവിച്ചു മരിക്കുന്നവര്‍ കുറവായിരിക്കും. പക്ഷെ അറിയാമായിരുന്നിട്ടും അലക്ഷ്യമായി ജീവിക്കുന്നവരാണ് നമ്മിലധികപേരും. ലക്ഷ്യമെന്താണ് എന്ന് പ്രവാസികള്‍ക്ക് പെട്ടന്ന് മനസ്സിലാകും. അവര്‍ നാട്ടില്‍ നിന്ന്‍ വരുമ്പോള്‍ അവര്‍ക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നേടുന്നതിനു വേണ്ടിയാണവര്‍  എല്ലാം ത്യജിച്ചത് . നിശ്ചിത കാലത്തിനുള്ളില്‍ ചിലോതൊക്കെ നേടണം. എന്നിട്ട് വേണം കുടുംബത്തോടൊപ്പം സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍. സ്വപ്ന വീട്, ഇഷ്ട വണ്ടി, അങ്ങിനെയങ്ങിനെ ഒരുപാട് സ്വെപ്നങ്ങള്‍. അങ്ങിനെ ഇവിടെ കഷ്ടപെടുമ്പോള്‍; ഓരോ ചില്ലിക്കാശ് നേടുന്നതും  ചിലവാക്കുന്നതും ആ  ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇവിടെത്തെ കഷ്ടപ്പാടുകള്‍ അവര്‍ കാര്യമാകാറില്ല. പക്ഷെ അതൊക്കെ നേടാന്‍ പറ്റുന്നോ? പറ്റിയാല്‍ തന്നെ എത്രകാലം എന്നത് നമുക്കുറപ്പില്ല. ഇതിനു വിപരീതമായി ഇവിടത്തെ സുഖസൌഗര്യങ്ങളില്‍  മുഴുകി; നേടുന്നതൊക്കെ ചിലവഴിച്ച് നാടിനേയും വീടിനേയും ബന്ദുക്കളെയും വിസ്മരിക്കുന്നവരെ നാം വിഡിയെന്നും തെമ്മാടിയെന്നും വിളിച്ചു പരിഹസിക്കും.
നിര്‍ഭാഗ്യവശാല്‍, ഇതൊക്കെ അറിയാവുന്ന മനുഷ്യന്‍; മനുഷ്യനെന്ന നിലയിലുള്ള അവന്‍റെ ലക്ഷ്യം അവന്‍ വിസ്മരിക്കുകയാണ്. അവനെ സ്ര്ഷിടിച്ച നാഥന്‍ മനുഷ്യനുള്ള ലക്ഷ്യ സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. അതാണ് പരലോകം. അനശ്വരമായ  അവിടെത്തെ സുഖ ദുഃഖങ്ങള്‍ ഇവിടെത്തെ പ്രവര്‍ത്തനത്തിന്റെ അനന്തര ഫലമാണ്‌. അങ്ങിനെയാകുമ്പോള്‍ ഈ ഭുമിയില്‍ നാം പ്രവാസിയാണ്. ഇവിടെത്തെ ഓരോ നേട്ട കോട്ടങ്ങളും അവിടെ നോക്കിയാണ് നിര്‍ണയിക്കുന്നത്. നമ്മുടെ ഓരോ അനക്കവും അടക്കവും അവിടെ എങ്ങിനെയാണെന്ന് ചിന്തിച്ചായിരിക്കും. അങ്ങിനെയാകുമ്പോള്‍ ഈ ലോകത്തെ വഴിയോര കാഴ്ചയില്‍ നമുക്ക് മുഴുകാന്‍ കഴിയില്ല. ഇവിടെത്തെ സുഖഭോഗങ്ങളില്‍  ലയിക്കില്ലനും കഴിയില്ല. ഇവിടത്തെ സ്ഥാനമാനങ്ങളും ബഹുമതിയും കൊതിക്കില്ല. ഇവിടെത്തെ ആഡംബര ജീവിതത്തില്‍ മതിമറക്കില്ല. ഈ തരത്തില്‍ ചിന്തിച്ചു ജീവിക്കുന്നവര്‍ അവരറിയാതെ തന്നെ നന്നായിത്തീരും. അത് കൊണ്ടാണ് കൂടുതല്‍ കാര്യങ്ങലറിയാതെ തന്നെ സ്വര്‍ഗത്തില്‍ എത്താനുള്ള കുറുക്കു വഴി തേടിയ സ്വഹാബിയോട് ഈ വചനം പ്രവാചകന്‍ ഓതിക്കൊടുതത്തത് "അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും.അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും" ഇത് കേട്ട് ആവര്തിച്ചാവര്തിച്ചു ഉരവിട്ട് നടന്നു നീങ്ങിയ സ്വഹാബിയെ നോക്കി നബി പറഞു. സ്വര്‍ഗത്തിലേക്ക് നടന്നു നീങ്ങുന്ന ആളെ കാണണമെങ്കില്‍ അയാളെ നോക്കു! കാരണം ആ വചനം അയാളുടെ മന്നസ്സില്‍ തട്ടിയിട്ടുണ്ടെന്നു നബി(സ) ബോധ്യമായിരുന്നു. എങ്കില്‍ അയാളുടെ ഓരോ അണു അണുത്തൂക്കമുള്ള  ഓരോ പ്രവര്‍ത്തനവും പരലോകത്തെ നന്മക്കുവേണ്ടി മാറ്റുമെന്നത് ഉറപ്പാണ്‌. അതിനാല്‍ ഇവിടത്തെ അവരുടെ  ജീവിതം പരലോകജീവിതത്തിനാണ്. ഇവിടത്തെ ഭക്ഷണവും പാര്‍പിടവും വസ്ത്രവും മറ്റൊരു ജീവിത്തില്‍ സുഖസംബുര്‍ണമായ അവസ്ത്ക്കുവേണ്ടി പണിയെടുക്കനുള്ളതാണ്. നശ്വരമായ ഈ ജീവിതം തന്നെ ലക്ഷ്യമാക്കാന്‍ മാത്രം  വിഡ്ഢികളല്ല അവര്‍.  അതുകൊണ്ട് സഹോദരന്മാരെ! മനസ്സിലാക്കുക. ഈ ജീവിതം വ്രതാവില്‍ ജീവിച്ചു തീര്‍ക്കാനുള്ളതല്ല. മറിച്ചു അനശ്വരവും സുഖകരവുമായ ജീവിതം നേടിയെടുക്കാനുള്ള സുവര്‍ണവസര്മാണ്. അള്ളാഹു നമ്മെ അത്തരക്കാരില്‍ ഉള്‍പ്പെടുതട്ടെ  (ആമീന്‍)

2011, ജനുവരി 6, വ്യാഴാഴ്‌ച

നമ്മുടെ ഖുര്‍ആന്‍ വായന (പരായണം) കര്യക്ഷ്മമാകുന്നുണ്ടോ?

ഇന്ന് നാം പത്രം വായിച്ചു എന്ന് പറയുമ്പോള്‍ അതില്‍ എഴുതിയ കാര്യങ്ങള്‍ മനസ്സിലകതെയുള്ള ഒരു വായന ആയിരിക്കുകയില്ലല്ലോ അതുകൊണ്ടുദേശം. മറിച്ച് അതില്‍ ലോകത്ത്നടന്ന അപകടങ്ങളും ദുരന്ദങ്ങളും അറിയുമ്പോള്‍ നമ്മില്‍ നെട്ടലുണ്ടാകുന്നു. വിജയെത്തെ കുറിച്ചും നേട്ടത്തെ പറ്റിയും അറിയുമ്പോള്‍ സന്തോഷമുണ്ടാകുന്നു. പുതിയ അവസരങ്ങളും ഓഫറുകളും കേള്‍കുമ്പോള്‍ അത് നേടാന്‍ നമ്മുടെ മനസ്സുകള്‍ വെമ്പല്‍ കൊള്ളുന്നു. അപകട മുന്നറിയിപ്പുകളും പകര്‍ച്ച വ്യാധികലെക്കുരിച്ചരിയുമ്പോള്‍ നാമം പെട്ടന്ന് തന്നെ പ്രതിരോധ നടപടികളെടുക്കുന്നു. അല്‍പനേരം പത്രം വായിച്ചപ്പോളാണ് ഈ മാറ്റെമത്രെയും നമ്മിലുണ്ടയ്ത്. എന്നാല്‍ ഖുര്‍ആനും ഇതുപോലെ നമ്മുടെ രക്ഷിതാവില്‍ നിന്നുള്ള വാര്‍ത്തകളും വര്‍ത്തമാനവുമാണെന്ന് മനസ്സിലക്കുന്നവര്‍ നമ്മില്‍ എത്രപേരുണ്ട്? അങ്ങിനെ മനസ്സിലകിയിരുന്നെങ്കില്‍ അതു ദിവസവും പാരായണം ചെയ്യുഎമ്പോഴും കേള്കുമ്പോലും നമ്മില്‍ അതിന്റെ പ്രതികരണം കാണാമായിരുന്നു. അതു വയിക്കുമ്പോള്‍ കബറിനെക്കുറിച്ചും മഹ്ഷരയെക്കുരിച്ചും നരകത്തെക്കുരിച്ചും അവയുടെ ഭയാനകതെയെക്കുറിച്ചും കാണുമ്പോള്‍ അവര്‍കു നെട്ടലുണ്ടാകും. സ്വര്‍ഗത്തെക്കുറിച്ചും അതിലെ വിഭവങ്ങളെക്കുറിച്ചും അറിയുമ്പോള്‍ സന്തോഷം കൊണ്ട് മനസ്സ് കുളിരണിയും. ഏറ്റവും നല്ല സൊഭാവവും ആചാരാനുഷ്ടാനങ്ങളും വിവരിക്കുന്നതുകാണുമ്പോള്‍ എത്രയും പെട്ടന്ന് തന്നെ പകര്‍ത്താന്‍ ശ്രമിക്കും. അപകത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും മുന്നറിയിപ്പ് കാണേണ്ട താമസം നാം പ്രതിരോധ നടപടി സ്വീകരിക്കും.
അങ്ങിനെ പറയണം ചെയ്യുന്നവരിലുണ്ടാകുന്ന പ്രതികരണം ഖുര്‍ആന്‍ പറയുന്നത് കാണുക:

അല്ലാഹുവിന്റെ പേര്‍ കേള്‍ക്കുമ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്‍ധിക്കും. അവര്‍ എല്ലാം തങ്ങളുടെ നാഥനില്‍ സമര്‍പ്പിക്കും.( അല്‍ അന്‍ഫാല്‍: 2 ) ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല. (അസ്സുമര്‍: 23 )പറയുക: നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതിനു മുമ്പെ ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ചുകേള്‍ക്കുമ്പോള്‍ മുഖം കുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്. അവര്‍ പറയും: ഞങ്ങളുടെ നാഥന്‍ എത്ര പരിശുദ്ധന്‍! ഞങ്ങളുടെ നാഥന്റെ വാഗ്ദാനം നിറവേറ്റപ്പെടുന്നതു തന്നെ. അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്ന. (അല്‍ ഇസ്റാ: 107 -109 )ഇവരാണ് അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാര്‍. ആദം സന്തതികളില്‍ പെട്ടവര്‍. നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരുടെയും; ഇബ്റാഹീമിന്റെയും ഇസ്രയേലിന്റെയും വംശത്തില്‍ നിന്നുള്ളവരാണിവര്‍. നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരും. പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു ഇവര്‍.  (മറിയം:58 )സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ. (അല്‍ മായിദ:83 )
നമ്മുടെ വചനങ്ങള്‍ വഴി ഉദ്ബോധനം നല്‍കിയാല്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരുംമാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല. പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും. (സജദ: 15 -16 )

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ

അമ്മേ, എപ്പോഴും വഴക്ക് പറയല്ലേ
എസ്.ശിവരാമകൃഷ്ണന്‍
എച്ച്.ആര്‍.ഡി. ജനറല്‍ മാനേജര്‍, അമൃത ആസ്പത്രി, കൊച്ചി
കുഞ്ഞുങ്ങളെ ശാസിക്കും മുമ്പ് ഒന്നറിയുക. അവര്ക്കും  ചില കാര്യങ്ങള്‍ നമ്മോട് പറയാനുണ്ട്
ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ ജീവിതത്തില്‍ ഒരു നിരാശയും നേരിടാന്‍ ശക്തി നേടില്ല. ഞാന്‍ ചിലപ്പോള്‍ വാശിപിടിക്കും. ചിലപ്പോള്‍ തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ, നിങ്ങള്ക്കലറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്‍ നിര്ബളന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.
നിങ്ങള്‍ ചിലപ്പോള്‍ പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്ഫ്യൂുഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിടിച്ചുനില്ക്കു ക.
എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്തംന്നെ തീരുമാനിക്കുക.
നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുക. അതുപോലെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്‍ ഞാന്‍ വിചാരിക്കും തെറ്റു ചെയ്താല്‍ ഒന്നും ചെയ്യില്ല. അത് ആവര്ത്തി ക്കാം എന്ന്.
എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്ക്ക്ക അറിയാന്‍ പാടില്ലേ? ഞാന്‍ മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമുണ്ടോ?
ഞാന്‍ വളര്ന്നു വരുമ്പോള്‍ എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്‍ അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്‍ ചോദിക്കേണ്ടിവരും.
എന്റെ കൂട്ടുകാരുടെ മുന്നില്വെണച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില്‍ ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നു? എന്റെ തെറ്റു തിരുത്താന്‍ എന്നെ പഠിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്വെതച്ചല്ല ഞാന്‍ തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്വെലച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്ക്ക്ന ആസ്വദിക്കാന്‍ ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്ക ണം?
തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ല; നിങ്ങള്‍ ഉള്പ്പെ്ടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്ദംല കൂട്ടുന്നു. ഉച്ചത്തില്‍ വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ വേറെ വഴിയില്ലേ? നിങ്ങള്‍ ഒച്ചയെടുത്താല്‍ ഞാന്‍ വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാം, ഒരു തെറ്റുമില്ലെന്ന്. നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ ആവര്ത്തി ച്ചാല്‍ തെറ്റുണ്ടോ? എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.
എന്റെ മുന്നില്‍ മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്‍ നിങ്ങളെ മറ്റുള്ളവര്‍ വിളിച്ചാല്‍ അച്ഛനില്ല, പുറത്തുപോയിഎന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്‍ നിങ്ങളെപ്പറ്റി എന്റെ മനസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്‍ നിങ്ങള്‍ തന്നെ ഇടയാക്കരുത്.
ചിലപ്പോള്‍ സ്‌കൂളില്‍ പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്‍ വരാനോ ചില അടവുകള്‍ ഞാന്‍ പ്രയോഗിക്കുന്നത് നിങ്ങളില്‍ നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്‍ ഓഫീസില്‍ വയറുവേദന’, ‘പനിഎന്നു കാരണം പറഞ്ഞ് വീട്ടില്‍ ക്രിക്കറ്റ് ഫൈനല്‍ കണ്ടിരിക്കുമ്പോള്‍ നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ എനിക്കും ചെയ്യാമെന്നാണ്.
നിങ്ങള്‍ ചിലപ്പോള്‍ തെറ്റു ചെയ്യുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.
ഞങ്ങള്‍ കുട്ടികള്‍ ചില കുസൃതികള്‍ കാണിക്കും. അത് നിങ്ങള്‍ ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്ക്കും  വലിയവര്ക്കും  എന്താണ് വ്യത്യാസം?
15-16 വയസ്സാകുമ്പോള്‍ ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്നിരന്ന് ഞാന്‍ നല്ല മാര്ഗംത്തില്‍ പോകാന്‍ ഇത് സഹായിക്കും. ഞാന്‍ എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്‍ മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോ? സ്‌നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.
നിങ്ങള്‍ എന്റെ മുന്നില്‍ വഴക്കുണ്ടാക്കാതിരിക്കുക. ഞാന്‍ ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്ഷിനില്ലാതെയും ജീവിക്കാന്‍ അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ തമ്മില്‍ ഒരു വഴക്ക്, എനിക്ക് വയ്യ.
എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്‍ ഒന്നാമനാകാന്‍ പറ്റുമോ? ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്‍ പഠിപ്പിക്കുക. ജീവിതത്തില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്‍ എപ്പോഴെങ്കിലും തോറ്റാല്‍ എന്നില്‍ കുറ്റബോധവും നിരാശയും പതിന്മടങ്ങാകും.

ഞാനും നിങ്ങലോടപ്പമുണ്ട്

എന്നും പിന്നോകക്കരനായാല്‍ പോരല്ലോ! കുറഞത് നിങ്ങലോടപ്പമെങ്കിലും എത്തനമല്ലോ!! അതിന്റെ തുടക്കമാണിത്. ഒരു കൈ സഹായം എപ്പോഴും ഉണ്ടാകണേ? നാന്‍ നന്നിയുല്ലവനാണ്!!!!