ഇസ്ലാം അല്ലാഹുവിന്‍റെ മതമാണ്, അതായത് നമ്മെയും എല്ലാവരേയും സൃഷ്ടിച്ചവന്‍റെ കാണിച്ചു തന്ന സല്‍സരണി. അതനുസരിച്ച് ജീവിക്കാതവരെ അപ്പപ്പോള്‍ തന്നെ പിടിച്ചു ശിക്ഷിക്കാന്‍ അധികാരവും അവകാശവും ഉള്ളവനാണവന്‍ . എന്നിട്ടും അവന്‍റെ മതം കയ്യോഴിയുകയും താന്തോനികളായി ജീവിക്കുകയും ചെയ്യുന്ന എത്രപേര്‍ ഈ ലോകത്തുണ്ട്. എന്നിട്ടും സര്‍വശക്തനായ രക്ഷിതാവ് അവരെയൊന്നും എന്തുകൊണ്ട് പിടിച്ചു ശിക്ഷിക്കുന്നില്ല? എന്തിനാണ് വീണ്ടും കൂടുതല്‍ കൂടുതല്‍ സുഖ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്? മാത്രമല്ല എത്രമാത്രം തെറ്റുകള്‍ ചെയ്താലും അവന്‍ ഖേതം പ്രകടിപ്പിക്കുകയാണങ്കില്‍ ഏതുനിമിഷവും പൊറുത്തു കൊടുക്കാന്‍ അവന്‍ തയ്യാറാണെന്ന് പല പ്രാവശ്യം ഖുര്‍ആനിലും പ്രവചക വചനങ്ങളിലും എതേഷ്ടം കാണാം. പക്ഷെ, നമ്മില്‍ പലരുടേയും അവസ്ഥയെന്താണ്? എത്ര കുടുസ്സാണ് പലരുടേയും മനസ്സ്? നാം വിശ്വസിക്കുന്നതുപോലെയല്ല മറ്റുള്ളവരുടെ വിശ്വാസമെങ്കില്‍, നാം മനസ്സിലകിയത് പോലെയല്ല മറ്റുള്ളവര്‍ മനസ്സിലാകുന്ന്തെങ്കില്‍ അവരോടു വെറുപ്പാണ്; വിദ്വേഷമാണ്. മാത്രമല്ല ഒരുവേള അവരെ ഉപദ്രവിക്കാനോ നശിപ്പിക്കാന്‍ തന്നെയോ മുതിരുന്നു!. സൃഷ്ടിച്ചവന്‍ കാട്ടാത്ത ഈ വെറുപ്പും വൈരാഗ്യവും എത്രമാത്രം വിഡ്ഢിത്തവും അവിവേകവുമാണ്!! നാം മനസ്സിലാക്കിയ നന്മയും വിശ്വാസവും മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുക എന്നത് നമ്മുടെ ധര്മമാണ്. നമ്മുടെ ദൌത്യമാണ്. എല്ലാത്തിനുമുപരി നമുക്കുള്ള പരീക്ഷണമാണ്. അത് സ്നേഹത്തോടെയും സഹാനുഭൂദിയോടെയും ചെയ്താല്‍ മാത്രമേ നിറവേറ്റാന്‍ സാധിക്കുകയുള്ളൂ. മറിച്ചാണെങ്കില്‍ നാം കാരണം അവര്‍ എന്നെത്തെകുമായി സത്യത്തില്‍ നിന്ന്‍ അകലുകയും നരകത്തില്‍ പതിക്കുകയും ചെയ്യുകയാണെങ്കില്‍, അതിനു കാരണക്കാരായ നമ്മെ അള്ളാഹു സ്വര്‍ഗത്തില്‍ കടത്തുമോ എന്ന് ഒരുവേള നാം ആലോചിക്കേണ്ടതുണ്ട്. നബിയോട് പോലും അള്ളാഹു പറയുന്നത് കാണുക. "അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൌമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. .." (സൂറ: ആലു ഇമ്രാന്: 159). നമ്മുടെ ഉത്തരവാദിത്വം നന്മയിലേക് ജനങ്ങളെ ക്ഷണിക്കുക എന്നത് മാത്രമാണ്. ബാലല്കാരം പാടില്ല. അള്ളാഹു പറയുന്നത് കാണുക: "മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.. (സൂറ: അല്ബഖറ: 256), "അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക- ഉദ്ബോധനം ഉപകരിക്കുമെങ്കില്‍!" (സൂറ: അല്‍അഅല: 8), "യുക്തികൊണ്ടും സദുപദേശം കൊണ്ടും നീ ജനത്തെ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയില്‍ അവരുമായി സംവാദം നടത്തുക..(സൂറ: അന്നഹ്ല്‍:125) ഇനി നിങ്ങള്‍ തീരുമാനിക്കുക ഈ കുറിപ്പിന്നധാരമായ താഴെ കാണുന്ന തരത്തിലുള്ള വാര്‍ത്തക്ക് നാം കാരണമായിത്തീരമോ? അള്ളാഹു നമ്മേയും നമ്മുടെ സമൂഹത്തെ നന്നാകിതീര്കട്ടെ ! (ആമീന്)
" ഐ എസ് എം സംസ്ഥാന കാംപയിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ നടത്തിയ സ്നേഹസന്ദേശയാത്രക്ക് നേരെ ഉഗ്രവാദി സുന്നികളുടെ ആക്രമണം. ജില്ലയിലെ കരുവാമുഴി, തേവരുപാറ തുടങ്ങിയ പ്രദേശങ്ങളിലൂടെ പര്യടനം നടത്തുമ്പോഴായിരുന്നു നൂറോളം വരുന്ന ഉഗ്രവാദി സംഘം ആക്രമണം നടത്തിയത്. മൈക്ക് പിടിച്ചു വാങ്ങുകയും ജീപ്പ് ആക്രമിക്കുകയും പ്രഭാഷകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്‍ സ്ഥലത്തെത്തിയ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു "